ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ മരണപ്പെട്ടു
Aug 14, 2015, 11:04 IST
കാസര്‍കോട്: (www.kasargodvartha.com 14/08/2015) റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ചൂരി ബട്ടംപാറയിലെ ലിയാഖത് അലി (35) ആണ് മരിച്ചത്. മെയ് 31ന് ചൂരിയില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ലിയാഖതിനെ അമിതവേഗതയില്‍വരികയായിരുന്ന ബൈക്കിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്കും ദേഹമാസകലവും ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ഉടന്‍തന്നെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. നേരത്തെ ദുബൈയിലായിരുന്ന ലിയാഖത് അവിടെയുണ്ടായ ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് അഞ്ച് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയിരുന്നത്. ഇതേ തുടര്‍ന്ന് ഗള്‍ഫിലേക്ക് തിരിച്ചുപോകാതെ ലിയാഖത് നാട്ടിലെ വിവിധ ആശുപത്രികളിലായി മൂന്ന് വര്‍ഷത്തോളം ചികിത്സയ്ക്ക് വിധേയനായിരുന്നു. പരിക്ക് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് മറ്റൊരു അപകടം ലിയാഖത്തിന്റെ ജീവനെടുത്തത്.
ലിയാഖത്തിന്റെ പുതിയ വീടിന്റെ നിര്‍മ്മാണം ബട്ടംപാറയില്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് ദുരന്തം. അവിവാഹിതനായിരുന്നു. പരേതയായ ആമിനയാണ് മാതാവ്. സഹോദരങ്ങള്‍: അമീറലി, അബ്ദുല്ല (ഇരുവരും ദുബൈ), റഷീദ്, മുംതാസ്, ഷംശാദ്, സെബീന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിദ്യാനഗര്‍ ജേര്‍ണലിസ്റ്റ് കോളനിയിലുള്ള പിതാവ് അബ്ദുര്‍ റഹ്മാന്റെ വീട്ടിലെത്തിക്കും. ഖബറടക്കം ഉച്ചക്ക് ശേഷം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Accidental-Death, Obituary, Bike-Accident, Youngster dies after accident injury, Royal Silks
Advertisement: