ടിപർ ലോറി ബൈകിലിടിച്ചു വീട്ടമ്മ മരിച്ചു; ഒരാൾക്ക് പരിക്ക്
Feb 20, 2021, 17:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.02.2021) ബൈകിൽ ടിപർ ലോറി ഇടിച്ചു വീട്ടമ്മ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചെർക്കാപ്പാറ ചർളക്കടവിലെ അശ് റഫിൻ്റെ ഭാര്യ സുബൈദ (40) യാണ് മരിച്ചത്. പെരിയ - പള്ളിക്കര റോഡിലെ ചെർക്കാപ്പാറ ശ്രീനഗറിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
മാതാവിന്റെ സഹോദരൻ അബ്ദുർറഹ്‌മാന്റെ കൂടെ ബൈകിൽ പെരിയയിലേക്ക് പുതിയ വാടകമുറി നോക്കാൻ പോയതായിരുന്നു. ഇവരുടെ ബൈകിലേക്ക് ടിപർ ലോറി ഇടിക്കുകയായിരുന്നു. ലോറി നിര്‍ത്താതെ പോയെങ്കിലും നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി. സുബൈദയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അബ്ദുർറഹ്‌മാന് സാരമായി പരിക്കേറ്റു.
ബേക്കല്‍ ഇല്യാസ് നഗറിലെ പരേതനായ ഇബ്രാഹിമിന്റെയും അലീമയുടെയും മകളാണ്. മക്കള്‍: മിസ്‌രിയ, റശീദ, റാസിഖ്. മരുമക്കള്‍: റശീദ് (ചിത്താരി), ശഫീഖ് (ഇഖ്ബാല്‍ നഗര്‍). സഹോദരങ്ങള്‍: ഹനീഫ് (ചെര്‍ക്കാപ്പാറ), മൊയ്‌തീൻ (പള്ളിക്കര).
Keywords: Kasaragod, Kerala, Youth, Woman, Scooter, Accident, Lorry, Death, Obituary, Tipper lorry, Top-Headlines,
< !- START disable copy paste -->