Obituary | യുവതി അസുഖത്തെ തുടർന്ന് മരിച്ചു
Updated: Dec 26, 2024, 14:12 IST
Photo: Arranged
● തളങ്കര നുസ്റത്ത് നഗറിലെ ഫാത്വിമത് സർഫാന ആണ് മരിച്ചത്.
● ദുബൈയിൽ ഭർത്താവിനും മകനുമൊപ്പമായിരുന്നു താമസം.
● ഒരാഴ്ച മുമ്പാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.
● ദുബൈയിൽ ഭർത്താവിനും മകനുമൊപ്പമായിരുന്നു താമസം.
● ഒരാഴ്ച മുമ്പാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.
തളങ്കര: (KasargodVartha) യുവതി അസുഖത്തെ തുടർന്ന് മരിച്ചു. തളങ്കര നുസ്റത്ത് നഗറിലെ മുഹമ്മദ് ശാഫി - റശീദ ദമ്പതികളുടെ മകൾ ടി എസ് ഫാത്വിമത് സർഫാന (25) ആണ് മരിച്ചത്.
ഭർത്താവ് മുൻസീർ പട്ലയ്ക്കും ഏക മകൻ എൽസിൻ ലൈസാൻ മുൻസീറുമൊപ്പം ദുബൈയിലായിരുന്നു യുവതി ഉണ്ടായിരുന്നത്. ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിനിടയിൽ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സർഫാനയുടെ അപ്രതീക്ഷിതമായ വിയോഗം കുടുംബാംഗങ്ങളെയും നാട്ടുകാരെയും ഉറ്റവരയുമെല്ലാം ഒരുപോലെ ദുഃഖത്തിലാഴ്ത്തി. ഖബറടക്കം തളങ്കര മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരൻ: റംശാദ്.
#Kasargod #Kerala #Tragedy #Obituary #DubaiReturn #SuddenDeath