Passing | അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

● ബേള ദർബത്തടുക്ക സ്വദേശി അബിഷ ആണ് മരിച്ചത്.
● മംഗളൂറിലെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.
● തലയിൽ രക്തം കട്ട പിടിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുമ്പള: (KasargodVartha) അസുഖത്തെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബേള ദർബത്തടുക്ക സ്വദേശിയും കേരള ബാങ്ക് മുൻ മാനേജറുമായ ഡി സുന്ദരയുടെ മകൾ അബിഷ (27)യാണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് തലയിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്.
നീലേശ്വരം സ്വദേശി സനീഷാണ് ഭർത്താവ്. നാലുമാസം പ്രായമുള്ള അനീഷ് മകനാണ്. രഞ്ജിനിയാണ് അബിഷയുടെ മാതാവ്. സഹോദരങ്ങൾ: ലക്ഷ്‌മി, അമൃത.
ഈ ദുഃഖകരമായ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
A 27-year-old woman from Kumbala, Kasaragod, passed away in a Mangalore hospital after a week of treatment for a blood clot in her brain. She is survived by her husband, child, parents, and siblings.
#Death #Kumbala #Kasaragod #Hospital #Treatment #BloodClot