Accident | സഹോദരന്‍ ഓടിച്ച ബൈക് മറിഞ്ഞ് യുവതി മരിച്ചു; അപകടം അമേരികയിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ
May 15, 2023, 13:31 IST
ബന്തടുക്ക: (www.kasargodvartha.com) സഹോദരന്‍ ഓടിച്ച ബൈക് മറിഞ്ഞ് യുവതി മരിച്ചു. ബന്തടുക്ക പടുപ്പ് ആനങ്കല്ലിലെ കുന്നത്ത് ജോയി എന്ന അബ്രഹാം – മിനി ദമ്പതികളുടെ മകളും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഹണി അബ്രഹാം (24) ആണ് മരിച്ചത്. പരുക്കേറ്റ സഹോദരൻ ഹൈനസ് അബ്രഹാം മംഗ്ളൂറിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.15 മണിയോടെ ശാന്തിനഗര്‍ പയം പള്ളത്താണ് അപകടം സംഭവിച്ചത്.
മുള്ളേരിയ കര്‍മ്മംതൊടിയിലെ തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. അതിനിടെ ഇവർ സഞ്ചരിച്ച കെഎല്‍ 14 എഎ 3410 നമ്പര്‍ ബൈക് തെന്നിമാറിയുകയായിരുന്നുവെന്നാണ് വിവരം. ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹണി അബ്രഹാം മരണപ്പെടുകയായിരുന്നു.