Young woman died | പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്തിയ ഉടന്‍ യുവതി കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് ഒരുമാസം മുമ്പ് ജന്മം നല്‍കിയ കുഞ്ഞിനെ അനാഥമാക്കി
Jul 26, 2022, 21:11 IST
കുമ്പള: (www.kasargodvartha.com) യുവതി കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി മുഹ്യുദ്ദീന്‍ നഗറിലെ അശ്‌റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ദുബൈയില്‍ പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്തി ഉടനെയാണ് മരണം സംഭവിച്ചത്.
ഭര്‍ത്താവിന് കുട്ടിയെ കൈമാറി യുവതി അടുക്കളയിലേക്ക് പോയപ്പോള്‍ അവിടെവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കുമ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
മഞ്ചേശ്വരം മര്‍ത്തനയിലെ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: അല്‍ത്വാഫ്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആരിക്കാടി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.
മഞ്ചേശ്വരം മര്‍ത്തനയിലെ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍: അല്‍ത്വാഫ്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആരിക്കാടി മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം.
Keywords: News, Kerala, Kasaragod, Top-Headlines, Kumbala, Obituary, Died, Collapse, Dead, Young woman collapsed and died.
< !- START disable copy paste -->