ഗായകനും വോളിബോൾ താരവുമായ യുവാവ് അസുഖത്തെ തുടർന്ന് മരിച്ചു
Apr 19, 2021, 10:54 IST
സീതാംഗോളി: (www.kasargodvartha.com 19.04.2021) അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു. ബാപ്പാലിപ്പൊനം പാടലടുക്കയിലെ എം എ ഹനീഫ് (48) ആണ് മരിച്ചത്. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെണ് മരണം സംഭവിച്ചത്.
ഗായകനും വോളിബോൾ താരവുമായിരുന്നു. കല്യാണ വീടുകളിലും മറ്റും പാടിയിരുന്നു. മുമ്പ് പ്രവാസിയായിരുന്നു.
പരേതരായ ഹസൈനാർ - സൈനബ ദമ്പതികളുടെ ഏകമകനാണ് എം എ ഹനീഫ്.
ഭാര്യ: ആയിശ. മക്കൾ:ഹസൻ ഹയാസ്, അബ്ദുൽ ഖാദർ അനസ്, സൈനബത് ഹഫീസ.
രാത്രിയോടെ മൃതദേഹം പാടലടുക്ക ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Death, Obituary, Singer, Sports, Top-Headlines, Young singer and volleyball player died due to illness.