പാലത്തുങ്കരയെ കണ്ണീരിലാഴ്ത്തി: ഹാഫിള് സ്വബീഹ് നൂറാനി ഓർമ്മയായി
● എസ്.എസ്.എഫ്. കയരളം സെക്ടർ സെക്രട്ടറിയാണ് മരിച്ചത്.
● കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
● നാല് ദിവസം മുമ്പാണ് അപകടം സംഭവിച്ചത്.
● മർകസ് ശരീഅത്ത് കോളജ് വിദ്യാർഥി കൂടിയാണ്.
കണ്ണൂർ: (KasargodVartha) വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവ പണ്ഡിതൻ മരിച്ചു. എസ്.എസ്.എഫ്. കയരളം സെക്ടർ സെക്രട്ടറി പാലത്തുങ്കരയിലെ ഹാഫിള് സ്വബീഹ് നൂറാനി (22) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്.
പാലത്തുങ്കരയിലെ അബ്ദുൽ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ് സ്വബീഹ് നൂറാനി. കോഴിക്കോട് കാരന്തൂർ മർകസ് ശരീഅത്ത് കോളജ് വിദ്യാർഥി കൂടിയാണ്. റസാന, നഫീസത്തുൽ മിസ് രിയ എന്നിവർ സഹോദരങ്ങളാണ്. ഖബറടക്കം ഞായറാഴ്ച (27.07.2025) കാലടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഇത്തരം വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാൻ കഴിയും?
Article Summary: Young scholar dies from road accident injuries in Kannur.
#Kannur #RoadAccident #RIP #YoungScholar #TragicLoss #Kerala






