city-gold-ad-for-blogger

Youth Died | മംഗ്‌ളൂറില്‍ ചുമട്ട് തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

Young porter worker collapsed and died in Mangaluru, Youth, Died, Obituary, Mangaluru, Porter, Worker

ബീഡി കംപനിയിലെ ജോലിക്കാരനായിരുന്നു. 

ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം വീട്ടില്‍ എത്തിച്ചു. 

കാസര്‍കോട്: (KasargodVartha) മംഗ്‌ളൂറില്‍ ചുമട്ട് തൊഴിലാളിയായ യുവാവ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പിലിക്കോട് കണ്ണങ്കൈയിലെ പരേതനായ മാമുനി വെളുത്തമ്പു - കപ്പണക്കാല്‍ ചിരി ദമ്പതികളുടെ മകന്‍ കെ സജീവന്‍ (46) ആണ് മരിച്ചത്. 

മംഗ്‌ളൂറിലെ ബീഡി കംപനിയില്‍ ചുമട്ട് തൊഴിലാളിയായ സജീവന്‍ ബുധനാഴ്ച (26.06.2024) രാവിലെ ജോലിക്ക് എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഭാര്യ: സജിത (നീലേശ്വരം). മക്കള്‍: സാഗര്‍, പാര്‍വണ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: നളിനി, സതീശന്‍ (പിലിക്കോട് സര്‍വീസ് സഹകരണ ബാങ്ക് സെക്രടറി), ശൈലജ, സജിത്ത് (ചുമട്ടുതൊഴിലാളി -പടന്ന), നിഷാന്ത്. മൃതദേഹം വ്യാഴാഴ്ച (27.06.2024) രാവിലെ വീട്ടില്‍ എത്തിച്ചു.
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia