Obituary | ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവ മേസ്ത്രിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
● ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാതായിരുന്നു.
● സ്‌കൂടർ ഷിറിയ പാലത്തിനു സമീപം കണ്ടെത്തിയിരുന്നു.
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഉപ്പള: (KasargodVartha) ദുരൂഹസാഹചര്യത്തില്‍ കാണാതായ ഉപ്പളയിലെ യുവ മേസ്ത്രിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴിയിലെ ഇബ്രാഹിമിന്റെ മകന്‍ ശരീഫ് (32) ആണ് മരിച്ചത്. തിരച്ചിൽ നടത്തിവരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ ഷിറിയ പുഴയിൽ വെച്ചാണ് മൃതദേഹം കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് ശരീഫിനെ കാണാതായത്. സ്വന്തം സ്‌കൂടറിൽ വീട്ടിൽ നിന്നും പോയതായിരുന്നു. രാത്രി 7.30 ഓടെ ശരീഫിന്റെ സ്‌കൂടർ ഷിറിയ പാലത്തിനു സമീപത്തു നിർത്തിയിട്ട നിലയിൽ കണ്ടെത്തിയെങ്കിലും ശരീഫിനെ കണ്ടെത്താനായില്ല.
വീട്ടുകാർ ശരീഫിനെ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച് ഓഫ് ആയിരുന്നു. പല തവണ വിളിച്ചിട്ടും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് പിതാവ് ഇബ്രാഹിം മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ, തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ കണ്ടൽക്കാടുകളിൽ കുടുങ്ങി കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Uppala #ShiriyaRiver #missingperson #deadbody #policeinvestigation #keralanews