Young man died | ബൈകും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Oct 14, 2022, 19:01 IST
മുളിയാര്‍: (www.kasargodvartha.com) ബൈകും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൊവ്വല്‍ ജമാഅത് മസ്ജിദിന് സമീപത്തെ അശ്റഫ് (37) ആണ് മരിച്ചത്. ഞായറാഴ്ച പൊവ്വലില്‍ നബിദിന പരിപാടിക്കിടെയായിരുന്നു അപകടം.
ബോവിക്കാനത്തെ മൊബൈല്‍ ഫോണ്‍ റിപയര്‍ കടയിലെ ജീവനക്കാരനായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനും, പൊവ്വല്‍ അബ്ദുല്‍ ഖാദര്‍ ചാരിറ്റി ട്രസ്റ്റ് വൈസ് ചെയര്‍മാനും, പൊവ്വല്‍ ഷോക് ബോയ്‌സ് ജനറല്‍ സെക്രടറിയുമാണ്. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനും സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിയുമായിരുന്നു. നിര്യാണത്തില്‍ അനുശോചിച്ച് ബോവിക്കാനം ടൗണില്‍ അഞ്ചുമണി മുതല്‍ വ്യാപാരികള്‍ ഹര്‍താല്‍ ആചരിച്ചു.
പരേതനായ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഇര്‍ഫാന.
മക്കള്‍: അബ്ദുല്‍ ബാസിത്, അബ്ദുല്‍ ബാഇസ്.
സഹോദരങ്ങള്‍: തഹ്ശീര്‍, നൗശാദ്, തബ്ശീറ.
ഖബറടക്കം പൊവ്വല്‍ ജമാഅത് മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Muliyar, Povvel, Accident, Treatment, Died, Young man who was undergoing treatment in accident died.
< !- START disable copy paste -->