യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jul 23, 2021, 20:16 IST
കാറഡുക്ക: (www.kasargodvartha.com 23.07.2021) യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുക്ക മിന്‍ച്ചിപ്പദവിലെ എം മനോഹരൻ (32) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മനോഹരനെ വെള്ളിയാഴ്ച രാവിലെ വീട്ടുമുറ്റത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടത്.
മരണ കാരണം വ്യക്തമല്ല. കൃഷ്ണ ആചാരി - ജാനകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജയചന്ദ്രൻ, രവീന്ദ്രൻ.
Keywords: Kerala, News, Kasaragod, Karadukka, Man, Dead, Hanged, Top-Headlines, Young man found dead.
< !- START disable copy paste -->