city-gold-ad-for-blogger
Aster MIMS 10/10/2023

Obituary | ഭക്ഷണം കഴിച്ച് കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; 'മരണം 29ന് ഗൾഫിലേക്ക് തിരിച്ചുപോകാനിരിക്കെ'

A house where a young man was found dead
Photo: Arranged

തളങ്കര ബിലാൽ നഗറിലെ ഇബ്രാഹിം - ആഇശ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാദിഖാണ് മരിച്ചത്

തളങ്കര:  (KasargodVartha) വീട്ടിൽ ഭക്ഷണം കഴിച്ച് കിടന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തളങ്കര ബിലാൽ നഗറിലെ ഇബ്രാഹിം - ആഇശ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാദിഖാണ് മരിച്ചത്. പ്രവാസിയായ സ്വാദിഖ് ഈ മാസം 29ന് ഗൾഫിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് മരണപ്പെട്ടത്. 

A house where a young man was found dead

തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഭക്ഷണം കഴിച്ച്  കിടപ്പുമുറിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു. വൈകീട്ട് വീട്ടുകാർ ചെന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചതായാണ് നിഗമനം.

സഹോദരങ്ങൾ: ശകീർ, സമീർ. അടുത്തിടെയാണ് യുവാവ് ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയത്. തിരിച്ചുപോകാനുള്ള ഒരുക്കത്തിനിടെ യുവാവ് മരിച്ചത് ബന്ധുക്കളെയും സുഹൃത്തുക്കളെയും  നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.

#suddendeath #heartattack #kerala #tragedy #rip

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia