Man died | കാൽവഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു
Jun 27, 2022, 23:46 IST
വിദ്യാനഗർ: (www.kasargodvartha.com) കാൽവഴുതി കിണറ്റിൽ വീണ യുവാവ് മരിച്ചു. കൊല്ലംപാടിയിലെ അബ്ദുർ റഹ് മാൻ - സഫിയ ദമ്പതികളുടെ മകൻ മുഹമ്മദ് അദ്നാൻ (24) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെ എരിയപ്പാടിയിലെ സഹോദരി സർഫീനയുടെ വീട്ടിൽ പോയിരുന്നു. ഇവിടെ വെച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ഓടിക്കൂടിയ പരിസരവാസികൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ രാത്രി തന്നെ പോസ്റ്റ്മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. രാത്രി കാല പോസ്റ്റ്മോർടം ജനറൽ ആശുപത്രിയിൽ നടത്താൻ സംവിധാനം ഒരുക്കിയതിനെ തുടർന്നാണ് രാത്രി തന്നെ പോസ്റ്റ്മോർടം നടത്തുന്നത്.
മറ്റ് സുഹാദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുല്ല, സമീന.
Keywords: News, Kerala, Kasaragod, Top-Headlines, Obituary, Died, Dead, Vidya Nagar, Tragedy, Young man fell into the well and died.
< !- START disable copy paste -->