Drowned to death | മക്കളോടൊപ്പം കുളിക്കാനെത്തിയ പിതാവ് കാല്‍ വഴുതി കുളത്തില്‍ വീണുമരിച്ചു
Jul 30, 2022, 22:37 IST
മേല്‍പറമ്പ്: (www.kasargodvartha.com) മക്കളോടൊപ്പം കുളിക്കാനെത്തിയ പിതാവ് കാല്‍ വഴുതി കുളത്തില്‍ വീണു മരിച്ചു. കോളിയടുക്കം അണിഞ്ഞ കടപ്പള്ളം കുളത്തില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോളിയടുക്കത്തെ എം എ അഹ് മദ് ശമീം (42) ആണ് മരിച്ചത്.
മക്കളോടൊപ്പം കുടപ്പളത്തെ പൊതുകുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു. കുളത്തില്‍ ഇറങ്ങുന്നതിനായി പടവില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു. കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി കുളത്തില്‍ മുങ്ങി താഴുകയായിരുന്ന ശമീനെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോളിയടുക്കത്തെ പി കെ മാഹിന്റെയും ബീഫാത്വിമയുടെയും മകനാണ്. ഭാര്യ സഫീറ. മക്കള്‍: ശസ, ശസ്മി, മറിയം. സഹോദരങ്ങള്‍. എം എ ഇബ്നു ഫൈസല്‍, ആബിദ, സാബിദ, ശാഹിന.

Keywords: News, Kerala, Kasaragod, Top-Headlines, Death, Died, Drown, Obituary, Melparamba, Young man drowned to death.
< !- START disable copy paste -->