Accidental Death | വീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ സണ്‍ഷേഡ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു
Jul 4, 2024, 17:31 IST
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുമ്പള: (KasargodVartha) വീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ സണ്‍ഷേഡ് തകര്‍ന്ന് ദേഹത്തേക്ക് പതിച്ച് പരുക്കേറ്റ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് ലഖിന്‍പൂര്‍ ഷിരിന്‍ നഗറിലെ ഹരിശ്ചന്ദ് - സോനാ ദേവി ദമ്പതികളുടെ മകന്‍ അമരേന്ദ്ര കുമാര്‍ (25) ആണ് മരിച്ചത്.
ബുധനാഴ്ച (03.07.2024) രാവിലെ 11 മണിയോടെ മൊഗ്രാല്‍ പുത്തൂറിലെ വിട് നിര്‍മാണ ജോലിക്കിടെ സണ്‍ഷേഡ് തകര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ലഖിന്‍പൂരിലേക്ക് കൊണ്ട് പോയി. സഹോദരങ്ങള്‍: ധര്‍മേന്ദ്ര, രാജേന്ദ്ര, ജിതേന്ദ്ര, പൂനം ദേവ്. അവിവാഹിതനാണ്.