നാല് വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റ യുവാവ് മരിച്ചു
Feb 27, 2015, 23:16 IST
ബോവിക്കാനം: (www.kasargodvartha.com 27/02/2015) നാല് വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ബോവിക്കാനം അമ്മങ്കോട്ടെ അബ്ബാസ് - റുഖിയ ദമ്പതികളുടെ മകന്‍ ഹക്കിം (28) ആണ് മരിച്ചത്. നാലു വര്‍ഷം മുമ്പ് പൊവ്വല്‍ വെച്ച് ഫുട്‌ബോള്‍ കളിക്കുന്നതിനിടയിണ് ഹക്കീമിന് അപകടം സംഭവിച്ചത്.
കളിക്കിടെ തലയ്ക്ക് മാരകമായി പരിക്കേറ്റ ഹക്കീം നാല് വര്‍ഷത്തോളമായി മംഗലാപുരത്തും കാസര്‍കോട്ടുമായി ചികിത്സയിലായിരുന്നു. തലയ്ക്ക് മാരകമായി പരിക്കേറ്റതുമൂലം കിടപ്പിലായിരുന്നു. വിവാഹം ഉറപ്പിച്ചശേഷം ഗള്‍ഫിലേക്ക് പോയ ഹക്കീം ഒരു വര്‍ഷത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയിരുന്നു. വിവാഹത്തിന് ഒരാഴ്ചമാത്രം ബാക്കിയിരിക്കേയാണ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ അപകടം സംഭവിച്ചത്. തീരാവേദനയുമായി ചികിത്സയിലായിരുന്നു ഹക്കീം നാടിന്റെ നൊമ്പരമായിരുന്നു. ഇതിനിടയിലാണ് വേദനയില്ലാത്ത ലോകത്തേക്ക് ഹക്കീം യാത്രയായത്.
സഹോദരങ്ങള്‍: അച്ചു, ഫൗസിയ, മിസ്‌രിയ, റംല.

Keywords: Football, Bovikanam, Kasaragod, Kerala, Obituary, Treatment, Hakeem, Young man died of head injuries in football play before 4 years.