അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിതിനിടെ യുവാവ് ലോറിയിടിച്ച് മരിച്ചു
Jul 12, 2021, 17:43 IST
മംഗളുറു: (www.kasargodvartha.com 12.07.2021) മോടോർ സൈകിൾ മറിഞ്ഞ് റോഡിൽ വീണുകിടന്നയാളെ ബൈക്ക് നിറുത്തി ഇറങ്ങി സഹായിക്കുകയായിരുന്ന യുവാവ് ലോറിയിടിച്ച് മരിച്ചു. സുള്ള്യ സ്വദേശി കെ തേജസാണ് (28) ബൈക്കമ്പാടിയിൽ അപകടത്തിൽ പെട്ടത്.
ഇലക്ട്രീഷ്യനായ യുവാവ് ജോലി കഴിഞ്ഞ് പോവുമ്പോഴാണ് റോഡിൽ ബൈകും പരിക്കേറ്റ് യാത്രക്കാരനും കിടക്കുന്നതു കണ്ടത്. ബൈക് നേരെയാക്കി പരിക്കേറ്റയാളെ താങ്ങിയെടുക്കാനുള്ള ശ്രമത്തിനിടെ അമിത വേഗത്തിൽ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
< !- START disable copy paste -->
ഇലക്ട്രീഷ്യനായ യുവാവ് ജോലി കഴിഞ്ഞ് പോവുമ്പോഴാണ് റോഡിൽ ബൈകും പരിക്കേറ്റ് യാത്രക്കാരനും കിടക്കുന്നതു കണ്ടത്. ബൈക് നേരെയാക്കി പരിക്കേറ്റയാളെ താങ്ങിയെടുക്കാനുള്ള ശ്രമത്തിനിടെ അമിത വേഗത്തിൽ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Keywords: Kasaragod, Kerala, News, Accident, Lorry, Death, Obituary, Youth, Sullia, Top-Headlines, Bike-Accident, Hospital, Young man died after hit by a lorry.