Accident | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് യുവാവ് മരിച്ചു
Feb 17, 2023, 18:55 IST
ചെമ്മനാട്: (www.kasargodvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് യുവാവ് മരിച്ചു. തമിഴ് നാട് സ്വദേശിയും മുടിവെട്ട് തൊഴിലാളിയുമായ മണികണ്ഠന്റെ മകൻ മഹേഷ് (30) ആണ് മരിച്ചത്. ചെമ്മനാട് ലൈറ്റ് ആൻഡ് സൗൻഡ്സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് മഹേഷ്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപം ബടക്കുംഭാഗത്താണ് അപകടം നടന്നത്.
കോഴിക്കടയിൽ നിന്നും കോഴി വാങ്ങിപ്പോകുമ്പോഴാണ് ബൈക് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കാസർകോട് ജെനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി പരിയാരം മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.