നാലുമാസം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി തുടര്‍ചികിത്സക്കിടെ മരിച്ചു
Feb 6, 2016, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2016) നാലുമാസം മുമ്പ് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതി തുടര്‍ ചികിത്സക്കിടെ മരണപ്പെട്ടു. ചീമേനിക്കടുത്ത് പൊതാവൂരിലെ മലയന്‍വീട്ടില്‍ അജയന്റെ ഭാര്യ കെ.വി. ഗീത(28)യാണ് മരണപ്പെട്ടത്. മലപ്പുറം ചീയന്നൂര്‍ സ്വദേശിനിയാണ്.
നാലുമാസം മുമ്പാണ് പ്രസവത്തിന് കൊവ്വല്‍പ്പള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഗീത ചികിത്സ തേടിയത്. അവിടെ ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടര്‍ന്ന് വീട്ടിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗീതയുടെ ശരീരത്തില്‍ നീര് വന്നതിനെത്തുടര്‍ന്ന് വീണ്ടുമൊരു ശസ്ത്രക്രിയ നടത്തി. മൂന്ന് മാസം വരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രസവത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഗീതക്ക് ഫെബ്രുവരി ഒന്നിന് കടുത്ത വയറുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗീതയുടെ വീട്ടുകാര്‍ ഡോക്ടറുമായി ബന്ധപ്പെടുകയും കാര്യം അറിയിച്ചപ്പോള്‍ താന്‍ അവധിയിലാണെന്നും കൊവ്വല്‍പ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ പരിശോധിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗീത വയറുവേദന കൊണ്ട് പുളഞ്ഞെങ്കിലും പേടിക്കാനില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ തീര്‍ത്തും അവശയായ ഗീതയെ പരിശോധിച്ച ഡോക്ടര്‍ ഗീതയെ ഉടന്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് വൈകീട്ട് 6 മണിയോടെ യുവതിയെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ സ്‌കാനിംഗ് ടെസ്റ്റില്‍ വയറ്റില്‍ പഴുപ്പ് ബാധിച്ച് യുവതിയുടെ നില ഗുരുതരമായിട്ടുണ്ടെന്ന് കണ്ടെത്തി.
ലോട്ടറി വില്‍പ്പനക്കാരനായ ഗീതയുടെ ഭര്‍ത്താവ് അജയന്‍ അന്ധനാണ്. എന്‍ഡോസള്‍ഫാന്‍ ഇരകൂടിയാണ് അജയന്‍. മൃതദേഹം രാത്രി തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. പ്രസവ സമയത്ത് ഡോക്ടറുടെ കൈ എല്ലൊടിഞ്ഞ് പ്ലാസ്റ്ററിട്ട നിലയിലായിരുന്നു. ഈ ആശുപത്രിയിലെ സര്‍ജനാണ് ഗീതയെ ശസ്ത്രക്രിയ നടത്തിയതും കുഞ്ഞിനെ പുറത്തെടുത്തതുമെന്നാണ് വീട്ടുകാര്‍ പറയുന്നത്.
ശസ്ത്രക്രിയയിലെ അനാസ്ഥയാണ് വയര്‍ പഴുക്കാന്‍ കാരണമെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടു. ബന്ധുക്കളുടെ പരാതിയനുസരിച്ച് ഹൊസ്ദുര്‍ഗ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്നുച്ചയോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. സഹോദരങ്ങള്‍: അനില്‍കുമാര്‍, അജിത് കുമാര്‍, അശോകന്‍, അനിത.
Keywords: Death, Obituary, Kanhangad, hospital,kasargod.