Accident | ചുമട്ട് തൊഴിലാളിയായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

● നടക്കാവിലെ ചുമട്ട് തൊഴിലാളി ശരത് ആണ് മരിച്ചത്.
● പരേതനായ കെ ഭാസ്കരൻ - ടി വി ഉഷ ദമ്പതികളുടെ മകനാണ് ശരത്.
● ചന്തേര പൊലീസ് അന്വേഷണം നടത്തുന്നു.
ചന്തേര: (KasargodVartha) ചുമട്ട് തൊഴിലാളിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ നടക്കാവിലെ ഭാസ്കരൻ്റെ മകൻ ശരത് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നടക്കാവിലാണ് സംഭവം. ഉദിനൂർ റെയിൽവെ ഗേറ്റിനും തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിൽ റെയിൽപാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
നടക്കാവിലെ ചുമട്ട് തൊഴിലാളി ആയിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പരേതനായ കെ ഭാസ്കരൻ - ടി വി ഉഷ ദമ്പതികളുടെ മകനാണ്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. കാരണം വ്യക്തമല്ല. വൈകീട്ടത്തെ മംഗ്ളുറു - ചെന്നൈ മെയിൽ ട്രെയിൻ തട്ടിയാണ് മരണം സംഭവിച്ചത്.
ഭാര്യ: ആതിര (മണിയനൊടി). സഹോദരൻ: ഷനൂപ് (അലൂമിനിയം ഫാബ്രികേഷൻ).
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A young laborer from Chumatt in Kasargod died after being hit by a train. The incident occurred near Udinoor Railway Gate. Police suspect it may be a suicide.
#KasargodNews #TrainAccident #Chumatt #LaborerDeath #SuicideSuspicion #KeralaNews