Died | ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ബൈകിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ചു; ഇരുചക്ര വാഹന യാത്രക്കാരനായ യുവ എക്സൈസ് ഓഫീസർക്ക് ദാരുണാന്ത്യം; അപകടം കോടതിയിൽ പോയി മടങ്ങുന്നതിനിടെ
Jan 11, 2023, 12:56 IST
പെരിയ: (www.kasargodvartha.com) ദേശീയപാതയിൽ കാർ നിയന്ത്രണം വിട്ട് ബൈകിലും പിന്നീട് മറ്റൊരു കാറിലും ഇടിച്ചു. അപകടത്തിൽ ബൈക് യാത്രക്കാരനായ യുവ എക്സൈസ് ഓഫീസർക്ക് ദാരുണാന്ത്യം.
വെള്ളരിക്കുണ്ട് എക്സൈസ് റേൻജ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ പാക്കം ആലക്കോട് മാളിയങ്കാലിലെ ദിപിൻ കുമാർ (35) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പെരിയ ദേശീയപാതയിൽ നവോദയ വിദ്യാലയത്തിന് സമീപമാണ് അപകടമുണ്ടായത്.

ഒരു കേസുമായി ബന്ധപ്പെട്ട് കാസർകോട്ടെ കോടതിയിൽ പോയി പെരിയ ടൗണിൽ ഇറങ്ങി അവിടെ വച്ചിരുന്ന ബൈകിൽ പാക്കത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാസർകോട് ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന സിൽവർ കളറിലുള്ള മാരുതി കാർ ബൈകിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് ഈ കാർ കറുത്ത മറ്റൊരു കാറിലും ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ദിപിൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടം വരുത്തിയ കാർ പിന്നീട് ദേശീയപാത നിർമാണം നടന്നുകൊണ്ടിരിക്കുന്ന കുഴിയിലേക്ക് പാഞ്ഞുകയറി. മരിച്ച ദിപിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചയോടെ പോസ്റ്റ് മോർടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
പരേതനായ കുമാരന്റെയും പള്ളിക്കര മുൻ ഗ്രാമപഞ്ചായത് പ്രസിഡൻറ് എ ഇന്ദിരയുടെയും മകനാണ്. ഭാര്യ: അഞ്ജു ചീമേനി. സഹോദരൻ: ദിലീപ് (ഗൾഫ്). ബേക്കൽ പൊലീസ് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
പരേതനായ കുമാരന്റെയും പള്ളിക്കര മുൻ ഗ്രാമപഞ്ചായത് പ്രസിഡൻറ് എ ഇന്ദിരയുടെയും മകനാണ്. ഭാര്യ: അഞ്ജു ചീമേനി. സഹോദരൻ: ദിലീപ് (ഗൾഫ്). ബേക്കൽ പൊലീസ് അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
Keywords: Latest-News, Top-Headlines, Kasaragod, Periya, Dead, Accidental Death, Obituary, Postmortem, Accident, Car-Accident, Collided, Kanhangad, Young excise official died in accident.