city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയിൽ നിസ്ക്കാരത്തിനെത്തിയ യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു

Alternative image related to the incident if used.Facebook Title:
Photo: Arranged

● മലപ്പുറം എടയൂർ സ്വദേശി കെ.എച്ച്. അൻവർ ആണ് മരിച്ചത്.
● ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.


കാഞ്ഞങ്ങാട്: (KasargodVartha) പള്ളിയിൽ നമസ്കാരത്തിനെത്തിയ യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എടയൂരിലെ ഷൗക്കത്തിൻ്റെ മകനും കുറ്റിപ്പുറം മൂടാലിൽ താമസക്കാരനുമായ കെ.എച്ച്. അൻവർ (41) ആണ് പുതിയ കോട്ടയിലെ പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്.

ഭാര്യ നസീമ, മക്കളായ അയാൻ, ഇനായ, ഐറിഖ് എന്നിവർക്കും കുടുംബ സുഹൃത്തുക്കൾക്കുമൊപ്പം കാഞ്ഞങ്ങാട്ടെത്തിയതായിരുന്നു അൻവർ. 

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ പള്ളിയിൽ നമസ്കാരത്തിനെത്തിയപ്പോൾ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

ഹോസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മലപ്പുറത്തേക്ക് കൊണ്ടുപോയി. കുറ്റിപ്പുറത്ത് സ്വന്തമായി ക്ലിനിക്ക് നടത്തി വരികയായിരുന്നു ഡോ. അൻവർ.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Summary: A 41-year-old doctor from Malappuram, K.H. Anwar, collapsed and died at a mosque in Kanhangad while attending prayers. He was in Kanhangad with his wife and children. Heart attack is suspected as the cause of death. The body was taken to Malappuram after postmortem.

#DoctorDies, #Kanhangad, #HeartAttack, #KeralaNews, #Mosque, #Tragedy

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia