യക്ഷഗാന കുലപതി മധൂര്‍ ഗണപതിറാവു അന്തരിച്ചു
Sep 16, 2012, 14:35 IST
Ganapathirao |
യക്ഷഗാന കലയെ പരിപോഷിപ്പിക്കാനുള്ള ഗണപതിറാവുന്റെ പ്രവര്‍ത്തനം കണക്കിലെടുത്ത് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ധരംസിംഗ് ആദരിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമിയും, കര്‍ണാടക സംഗീത നാടക അക്കാദമിയും ഗണപതിറാവുവിനെ പുരസ്കാരം നല്കി ആദരിച്ചിരുന്നു.
നിരവധി സംഘടനകള്‍ നേരത്തെ ഗണപതി റാവുവിനെ ആദരിച്ചിരുന്നു. ശിവാജി കലാസംഘം, ചിത്രകലാവൃദ്ധ, ഉളിയ ധന്വന്തരി യക്ഷഗാന കലാസംഘം തുടങ്ങിയ സംഘടനകളാണ് പുരസ്കാരങ്ങള്‍ നല്കി ആദരിച്ചത്. കഴിഞ്ഞ 35 വര്‍ഷക്കാലമായി തുടര്‍ച്ചയായി മധൂരില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമിക്കും, വിനായക ചതുര്‍ത്ഥി ദിനത്തിലും ഗണപതിറാവു യക്ഷഗാനം നടത്തി വന്നിരുന്നു.
ഗണപതിറാവുവിന്റെ നിര്യാണത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനാ നേതാക്കളും മറ്റ് പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. ഭാര്യ: ജലജാക്ഷി, മക്കള്‍: ശ്രീനവാസ റാവു, കൃഷ്ണറാവു, സൂര്യനാരായണ റാവു, ശാരദ, ഇന്ദിര. മരുമക്കള്‍: ജയരാമകൃഷ്ണ, സുഭാഷ്, ഉഷ, വിദ്യാസരസ്വതി, ശുഭ.
Keywords: Ganapathirao, Yakshagana, Artist, Madhur, Obituary, Kasaragod