എഴുത്തുകാരന്‍ ടി സി വി സതീശന്‍ അന്തരിച്ചു
പയ്യന്നൂര്‍: (www.kasargodvartha.com 05.11.2020) കവിയും കഥാകൃത്തും, നോവലിസ്റ്റുമായ അന്നൂര്‍ ആലിങ്കീഴിലെ ടി സി വി സതീശന്‍ (57) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പത്തു വര്‍ഷം മുന്‍പാണ് സതീശന്‍ എഴുത്തില്‍ സജീവമായത് ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ മുപ്പതോളം കൃതികള്‍ എഴുതുകയും എഴുതിയവയെല്ലാം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. തൊരക്കാരത്തി എന്ന നോവല്‍ അടുത്തിടെ ദേശാഭിമാനി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യ നോവലായ പെരുമാള്‍പുരം മലയാള ഭാഷ പാഠശാലയുടെ 2018ലെ ടി പിഎന്‍ സാഹിത്യ പുരസ്‌കാരം നേടി. 'തൊരക്കാരത്തി' എന്ന നോവല്‍ പുസ്തകമാക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ശിവകാശിപ്പടക്കങ്ങള്‍ (കഥാസമാഹാരം), രാത്രിമഴ പെയ്തിറങ്ങുകയാണ് (കഥാസമാഹാരം), എന്നിവയാണ് മറ്റു കൃതികള്‍.
Keywords: Payyannur, News, Kerala, Death, Obituary, Writer, Malayalam, Novel, Writer TCV Satheesan passes away