city-gold-ad-for-blogger

മീൻ പിടിത്തത്തിനിടെ ഇടി മിന്നലേറ്റ് തൊഴിലാളി മരിച്ചു

കാസർകോട്: (www.kasargodvartha.com 13.04.2021) മീൻ പിടിത്തത്തിനിടെ ഇടി മിന്നലേറ്റ് തൊഴിലാളി മരിച്ചു. അട്ക്കതുബയലിലെ ബാബുരാജ് (42) ആണ് മരിച്ചത്. നെല്ലിക്കുന്ന് അടുക്കത്ത് ബീചിൽ നിന്ന് രണ്ട് നോടികൽ മൈൽ അകലെ ചൊവ്വാഴ്ച പുലർചെ മൂന്നര മണിയോടെയാണ് അപകടം നടന്നത്. മറ്റ് മൂന്ന് പേരോടൊപ്പം മത്സ്യ ലക്ഷ്‌മി എന്ന യന്ത്ര ബോടിൽ പുറപ്പെട്ടതായിരുന്നു ബാബുരാജ്. രാത്രി മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. ഇതിലാണ് അപകടത്തിൽ പെട്ടത്. മിന്നലേറ്റ് ബാബുരാജ് ബോധരഹിതനായി വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
                                                                        
മീൻ പിടിത്തത്തിനിടെ ഇടി മിന്നലേറ്റ് തൊഴിലാളി മരിച്ചു

പരേതരായ സാമിക്കുട്ടി - ശാന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ. മക്കൾ: ഷാനിയ, ഹർഷൻ.

സഹോദരങ്ങൾ: ശിശുപാലൻ, രവി, അശോകൻ, ഓമന, മീന, ഭാഗ്യ.


Keywords: Kasaragod, Kerala, News, Top-Headlines, Obituary, Death, Fisher-workers, Worker, Worker dies after being struck by lightning while fishing.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia