Tragedy | മാര്‍ബിള്‍ ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു
Updated: Sep 13, 2024, 18:09 IST
Photo: Arranged
● ബേക്കൽ മൗവ്വലിലാണ് സംഭവം
● മധ്യപ്രദേശ് സ്വദേശിയാണ് മരിച്ചത്
ബേക്കൽ: (KasargodVartha) മാര്‍ബിള്‍ ഇറക്കുന്നതിനിടെ സ്ലാബ് ദേഹത്ത് വീണ് യുവാവ് മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ബേക്കല്‍ മൗവ്വലിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശി ജമീല്‍ ഖാന്‍ (41) ആണ് മരിച്ചത്.
കൃത്യമായ സുരക്ഷ മുന്‍കരുതലുകള്‍ എടുക്കാതെ മാര്‍ബിള്‍ ഇറക്കുമ്പോള്‍ ഇടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ പുറത്തെടുത്ത് ഉദുമയിലെ ആശുപതിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ടത്തിന്നായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോർചറിയിലേക്ക് മാറ്റും. കൂടെ ഉണ്ടായിരുന്ന തൊഴിലാളി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
#KeralaAccident #marbleaccident #fatality #worksafety