ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് വുഡ് വര്‍ക്ക്‌സ് ഉടമ മരിച്ചു
Feb 19, 2018, 10:46 IST
പാണത്തൂര്‍: (www.kasargodvartha.com 19.02.2018) ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് വുഡ് വര്‍ക്ക്‌സ് ഉടമ മരിച്ചു. ചെമ്പേരി അമ്പഴത്തുചാലിലെ വട്ടംകണ്ടത്തില്‍ വര്‍ക്കി- ത്രേസ്യാമ ദമ്പതികളുടെ മകനും ചെമ്പേരി ടൗണിലെ റോയല്‍ വുഡ് വര്‍ക്‌സ് ഉടമയുമായ പീറ്റര്‍ എന്ന റോയ് (44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 മണിയോടെ വീട്ടുപറമ്പിലെ പ്ലാവില്‍ ചക്ക പറിക്കാന്‍ കയറിയതായിരുന്നു റോയ്. ഇതിനിടെ പിടിവിട്ട് താഴെ വീണ റോയിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
യാത്രമധ്യേയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിച്ചു. വൈകിട്ട് നാലു മണിക്ക് ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തില്‍ സംസ്‌കരിക്കും. ഭാര്യ: ബിന്ദു. മക്കള്‍: ജുവല്‍, മരിയ, ഏഞ്ചല്‍. സഹോദരങ്ങള്‍: ബേബി, ജോണി, ആന്‍സി മേലേത്തറയില്‍, ഗ്രേസമ്മ പുത്തന്‍പുരയ്ക്കല്‍, ഡെയ്‌സി മഞ്ഞളില്‍, കുരിയന്‍, എല്‍സി കാഞ്ഞിരത്തിനാല്‍, സിജി ഇടശ്ശേരിക്കാട്ടില്‍, ടെസി ഉറമ്പുകാട്ടില്‍സ ബിജു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Panathur, Death, Obituary, Wood Works owner dies after falling from tree
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Panathur, Death, Obituary, Wood Works owner dies after falling from tree