പ്രണയബന്ധത്തെ എതിര്‍ത്തതിന് യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
Apr 24, 2012, 16:54 IST

രാജപുരം: പ്രണയബന്ധത്തെ മാതാവ് എതിര്‍ത്തതില്‍ മനംനൊന്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരണപ്പെട്ടു. ആലടുക്കം കൂരാമ്പ് കോലിലെ കണ്ണന്റെ മകള്‍ കെ സിന്ധുവാണ് (24) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാത്രി മരണപ്പെട്ടത്.
ഏപ്രില്‍ 7ന് വൈകുന്നേരമാണ് സിന്ധു വീട്ടിനകത്ത് അടുക്കളയില്‍വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. സിന്ധുവിനെ ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന സിന്ധു രാത്രി 12 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലടുക്കത്തെ കുഞ്ഞിരാമനുമായി സിന്ധു കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ കുഞ്ഞിരാമനുമായുള്ള സിന്ധുവിന്റെ ബന്ധത്തെ മാതാവ് ശക്തമായി എതിര്‍ത്തിരുന്നു.
കുഞ്ഞിരാമന് തന്നെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നതായി സിന്ധുമാതാവിനെ അറിയിച്ചെങ്കിലും ഒരു വിധത്തിലും ഈ വിവാഹം നടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു മാതാവ്. ഇതോടെയാണ് സിന്ധു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജപുരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ് നടത്തി.
Keywords: Women, Suicide Rajapuram, Kasaragod