city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയുടെ തൂങ്ങിമരണം; കരിന്തളത്ത് പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

യുവതിയുടെ തൂങ്ങിമരണം; കരിന്തളത്ത് പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
നീലേശ്വരം: ദുരൂഹ സാഹചര്യത്തില്‍ വീടിനടുത്തുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കരിന്തളം കൊണ്ടോടിയിലെ പൊക്കന്‍-വെള്ളച്ചി ദമ്പതികളുടെ മകളായ കെ റീജ(22)യുടെ മൃതദേഹം വിദഗ്ധ പോസ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ മരണത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.  കാലിച്ചാമരം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കാലിച്ചാമരം കേന്ദ്രത്തിലെ പാല്‍ അളവ് കാരിയും കരിന്തളം പുലരി ന്യൂട്രിമിക്സ് സ്ഥാപനത്തിലെ ജീവനക്കാരിയുമായ റീജയുടെ മൃതദേഹം ഞായറാഴ്ചയാണ് വീടിനടുത്ത് കണ്ടെത്തിയത്.

അതിനിടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കരിന്തളത്ത് വ്യാപകമായി പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു ഓട്ടോഡ്രൈവറുമായി ബന്ധപ്പെടുത്തിയാണ് പോസ്ററുകള്‍. റീജ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തിരുന്നുവെന്നും പറയപ്പെടുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നാരായണന്‍, സതീഷന്‍, രാമകൃഷ്ണന്‍, അനിത, പത്മനാഭന്‍, സുരേഷന്‍, റീന, സജീഷ് എന്നിവരാണ് റീജയുടെ സഹോദരങ്ങള്‍.

Keywords: Women, Obituary, suicide, Karinthalam, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia