കാസര്‍കോട്: വെള്ളം കോരുന്നതിനിടിയില് യുവതി കിണറ്റില്‍ വീണ് മരിച്ചു. നായന്മാര്മൂല സന്തോഷ് നഗര്‍ തൊട്ടിറോഡിലെ സെലീനയുടെ മകള്‍ ഷഹാന(25) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ചെറിയ മാനസീകാസ്വാസ്ഥം യുവതിക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഷജിന ഏക സഹോദരിയാണ്. മാതാവ് സെലീന വീടുകളില്‍ ജോലി ചെയ്താണ് കുടുംബം പോറ്റിവന്നത്. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഷഹാനയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടിയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Keywords: Obituary, Kasaragod, Well, Naimaramoola