വീട്ടമ്മയെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Dec 18, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18/12/2015) സഹോദരന്റെ മരണത്തിന് പിന്നാലെ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബല്ല പൂടംങ്കല്ലടുക്കത്തെ പരേതനായ ബാലന്റെ ഭാര്യ കാരിച്ചി (60)യെയാണ് വീടിന് മുന്നിലുള്ള കശുമാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പാണ് കാരിച്ചിയുടെ സഹോദരന്‍ രാമനെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടപ്പിറപ്പായ രാമന്റെ മരണത്തിനു ശേഷം കാരിച്ചി മാനസികമായി ആകെ തളര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
മക്കളായ അമ്മിണിയുടെയും കുഞ്ഞികൃഷ്ണന്റെയും കൂടെയായിരുന്നു കാരിച്ചി താമസം. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞികൃഷ്ണനും അമ്മിണിക്കും പുറമെ ബാലകൃഷ്ണന്‍, നാരായണി, ലീല എന്നിവരാണ് മറ്റ് മക്കള്‍. സഹോദരങ്ങള്‍: കുമ്പ, കുഞ്ഞികൃഷ്ണന്‍, പരേതരായ രാമന്‍, ഉമ്പിച്ചി.
Keywords : Kanhangad, Women, Death, House, Obituary, Karichi, Hanged Death.