അവിവാഹിതയായ യുവതി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Jul 13, 2016, 10:30 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 13/07/2016) അവിവാഹിതയായ യുവതിയെ വീട്ടിലെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ അമ്പാടി - വെള്ളച്ചി ദമ്പതികളുടെ മകള്‍ കാര്‍ത്യായനിയെ(35)യാണ് ചൊവ്വാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. കാര്‍ത്യായനി മുമ്പ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും ബന്ധുക്കളോടും അയല്‍വാസികളോടും അധികം സംസാരിക്കാത്ത പ്രകൃതമാണ് കാര്‍ത്ത്യായനിയുടേതെന്നും ബന്ധുക്കള്‍ പറഞ്ഞു.
വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords : Woman, Death, House, Obituary, Vellarikundu, Kanhangad, Karthyayani.