city-gold-ad-for-blogger

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു; അവയവങ്ങള്‍ ദാനം നല്‍കി

പെര്‍ള: (www.kasargodvartha.com 24/05/2016) ബൈക്കില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്ന യുവതി മരണപ്പെട്ടു.  പെര്‍ള പള്ളക്കാനയിലെ പരമേശ്വരന്റെ ഭാര്യയും പരേതരായ പൊന്നപ്പനായക്-ഗീത ദമ്പതികളുടെ മകളുമായ അരുണ(37)യാണ് മരിച്ചത്.

അരുണയുടെ ആന്തരികാവയവങ്ങള്‍ ബന്ധുക്കള്‍ ദാനം നല്‍കി. നാലുപേര്‍ക്കാണ് ഈ അവയവങ്ങള്‍ പുതുജീവന്‍ നല്‍കുന്നത്.
മെയ് 20ന് അരുണ വീട്ടില്‍ നിന്ന് ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പെര്‍ള ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമേക്കളയില്‍ വെച്ച് ബൈക്ക് മറിഞ്ഞുവീഴുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ അരുണയെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും അത്യാസന്ന നിലയായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അരുണ മരണത്തിന് കീഴടങ്ങിയത്.

യുവതിയുടെ വൃക്കകളും ഹൃദയവും കരളുമാണ് ബന്ധുക്കളുടെ സമ്മതപ്രകാരം ദാനം നല്‍കിയത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് യുവതിയുടെ അവയവങ്ങള്‍ നീക്കം ചെയ്തു.  മകള്‍; അപര്‍ണ്ണ. സഹോദരങ്ങള്‍: ഗോവിന്ദ, രാജേഷ്, സതീശ, ചന്ദ്രാവതി, രേണുക, സുശീല.

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു; അവയവങ്ങള്‍ ദാനം നല്‍കി

Keywords: Kasaragod, Kerala, Perla, Obituary, Aruna

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia