പൊവ്വല്‍ ബൈക്കപകടം: പരിക്കേറ്റ യുവതി മരിച്ചു
Feb 13, 2015, 00:50 IST
പൊവ്വല്‍: (www.kasargodvartha.com 13/02/2015) പൊവ്വലില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി മരിച്ചു. സുള്ള്യ അജ്ജാപ്പുരത്തെ മുഹമ്മദ്കുഞ്ഞിയുടെ ഭാര്യ സുഹറ (29) യാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 9.15 മണിയോടെ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപം മൂന്ന് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുഹറയ്ക്ക് പരിക്കേറ്റത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. അജ്ജാപുരത്ത് നിന്നും ചേരൂരിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. ദിശതെറിച്ച് വന്ന ഒരു ബൈക്കാണ് അപകടത്തിന് വഴിവെച്ചത്.
സുഹറയ്ക്ക് പുറമെ മറ്റു അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മക്കള്‍: റാഷിദ് (എട്ട്), മസ്‌ന (12). അജ്ജാപുരത്തെ അഹ്മദ് - മറിയുമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ഹനീഫ്, സീതി, ഹാജറ.

Related News:
ബൈക്കുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; യുവതിക്ക് ഗുരുതരം
Keywords : Povvel, Bike, Accident, Death, Obituary, Women, Husband, Kasaragod, Kerala, Suhara, Sullia, Ajjappuram.