വിഷം അകത്ത് ചെന്ന് യുവതി മരിച്ചു; മൃതദേഹം വിട്ടുകിട്ടാന്‍ വീട്ടുകാരും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം
Oct 6, 2014, 13:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.10.2014) വിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. യുവതിയുടെ മൃതദേഹം വിട്ടുകിട്ടാന്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ പോലീസ് വെട്ടിലായി. മഞ്ചേശ്വരം കയ്യാര്‍ ജോഡ്കല്‍ സ്വദേശിനിയും ഉഡിപ്പിയിലെ നാഗരാജന്റെ ഭാര്യയുമായ രേഖയാണ് (22) മംഗലാപുരം ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്.
രണ്ട് ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ വെച്ച് രേഖയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് ഒന്നര വയസുള്ള മകനുണ്ട്. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് രേഖ വിഷം കഴിച്ച് മരിച്ചതെന്ന് കാണിച്ച് വീട്ടുകാര്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ മൃതദേഹം തനിക്ക് തന്നെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് രംഗത്ത് വന്നത് പോലീസിനെ കുഴക്കി. മഞ്ചേശ്വരം എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആര്‍ക്ക് വിട്ടുകൊടുക്കണമെന്ന തര്‍ക്കം ഇനിയും പരിഹരിച്ചിട്ടില്ല.
Also Read:
ശിവസേനയ്ക്കെതിരെ സംസാരിക്കില്ലെന്ന് മോഡി
Keywords: Kasaragod, Kerala, Manjeshwaram, Died, Obituary, Deadbody, Hospital, Police, Post-mortem,
Advertisement: