ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായ കലക്ടറേറ്റ് ജീവനക്കാരി മരിച്ചു
Apr 25, 2017, 13:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.04.2017) ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായ കലക്ടറേറ്റ് ജീവനക്കാരി മരിച്ചു. കാസര്‍കോട് കലക്ടറേറ്റിലെ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസിലെ തണ്ണീര്‍ത്തട വിഭാഗത്തില്‍ ക്ലര്‍ക്കും അതിഞ്ഞാലിലെ അക്കരമ്മല്‍ മുഹമ്മദ് - ഹലീമ ദമ്പതികളുടെ മകളുമായ ഫൗസിയ (35) യാണ് മരണപ്പെട്ടത്.
ഹൈക്കോടതിയില്‍ അഡ്വ. ജനറല്‍ ഓഫീസില്‍ ക്ലാര്‍ക്കായിരുന്ന ഫൗസിയ പിന്നീട് കാസര്‍കോട് ജില്ലാ കൃഷി വകുപ്പ് ഓഫിസിലേക്ക് മാറുകയായിരുന്നു. ജനങ്ങളുമായി ഏറെ ബന്ധമുള്ള തണ്ണീര്‍ത്തട വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥയായിരുന്ന ഫൗസിയ ആത്മാര്‍ഥ സേവനമാണ് കാഴ്ച വെച്ചിരുന്നത്.
രണ്ട് വര്‍ഷം മുമ്പ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഫൗസിയയെ വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയമാക്കിയതോടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. പിന്നീട് ജോലിയില്‍ സജീവമായ ഫൗസിയക്ക് ഏതാനും ദിവസം മുമ്പാണ് വീണ്ടും കടുത്ത തലവേദന അനുഭവപ്പെട്ടത്.
തുടര്‍ന്ന് എറണാകുളം അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. ഇതോടെയാണ് ഫൗസിയ അബോധാവസ്ഥയിലായത്. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററില്‍ ആയിരുന്ന ഫൗസിയ ചൊവ്വാഴ്ച പുലര്‍ച്ചയെയാണ് മരണപ്പെട്ടത്. അവിവാഹിതയാണ് ഫൗസിയ. സഹോദരങ്ങള്‍: കുഞ്ഞാമിന, സുലൈഖ, ആമിന, സുൈബദ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: Kanhangad, Kasaragod, Kerala, News, Hospital, Collectorate, Employ, Died, Obituary, Surgery.