മഹിളാ അസോസിയേഷന്‍ സമ്മേളനത്തിനിടെ കുഴഞ്ഞ് വീണ യുവതി മരിച്ചു
Nov 9, 2016, 14:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2016) മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞ് വീണ യുവതി മരിച്ചു. കാഞ്ഞങ്ങാട്ട് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രകടനത്തിനിടയില്‍ കുഴഞ്ഞ് വീണ മാണിക്കോത്ത് ചോരിവയലിലെ കൃഷ്ണന്റെ ഭാര്യ വത്സല(45)യാണ് ബുധനാഴ്ച രാവിലെ ആറ് മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്.
നവംബര്‍ നാലിന് വൈകുന്നേരം സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടയിലാണ് വേദിക്കരികില്‍ വത്സല കുഴഞ്ഞ് വീണത്. അന്ന് ബോധം നശിച്ച വത്സലയ്ക്ക് പിന്നീട് ബോധം വന്നിരുന്നില്ല. ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. കുഴഞ്ഞുവീണ ഉടന്‍ കുന്നുമ്മലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് വത്സലയെ അടിയന്തിര ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.
തുടര്‍ന്ന് ആരോഗ്യനിലയില്‍ മാറ്റമില്ലാത്ത വത്സലയെ വിദഗ്ധ ചികിത്സക്ക് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് ഗള്‍ഫിലുള്ള ഭര്‍ത്താവ് കൃഷ്ണനും മകന്‍ വിപിനും വത്സലയുടെ സഹോദരന്മാരും നാട്ടിലെത്തിയിരുന്നു. മകള്‍ വിജില മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ നഴ്‌സ് ആണ്. പഴയകാല സിപിഎം നേതാവ് പാലായിക്കടുത്ത നീലായിയിലെ വളവില്‍ ചന്തന്റെയും ഭാരതിയുടെയും മകളാണ്. ഗോപിനാഥന്‍, ബാലൃഷ്ണന്‍, മോഹനന്‍(മൂന്നുപേരും ഗള്‍ഫ്), ശ്യാമള, പ്രീത, പ്രസീന എന്നിവര്‍ സഹോദരങ്ങളാണ്.
പി കരുണാകരന്‍ എംപി, മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സതിദേവി, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഇ പത്മാവതി തുടങ്ങി ഒട്ടനവധി നേതാക്കള്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി വത്സലയുടെ ആരോഗ്യനിലയെ കുറിച്ച് ചോദിച്ചിരുന്നു. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുക്കണക്കിന് ആളുകള്‍ വീട്ടിലെത്തിയിരുന്നു.
Keywords: Kerala, kasaragod, Death, Obituary, Conference, Mahila-association, Women, Pinarayi-Vijayan, P.Karunakaran-MP, Valsala.