ഗ്യാസില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Feb 7, 2018, 18:05 IST
കാസര്‍കോട്: (www.kasargodvartha.com 07.02.2018) ഗ്യാസില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ ഗള്‍ഫുകാരനായ ബി എസ് നസീറിന്റെ ഭാര്യ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ബുസൈല (25) ആണ് മരിച്ചത്. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അന്ത്യം.
രണ്ട് മാസം മുമ്പാണ് പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസില്‍ നിന്നും മാക്‌സിയിലേക്ക് തീ പടര്‍ന്ന് ബുസൈലയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നസീര്‍ നാട്ടിലെത്തി എല്ലാ വിധ ചികിത്സകളും നല്‍കിവരികയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലിന (ഏഴ് വയസ്), ഷഹറാസ് (രണ്ട്) എന്നിവര്‍ മക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Death, news, Youth, Treatment, Burnt, fire, Obituary, Mogral puthur, Women, Women burnt to death.
< !- START disable copy paste -->