മുറിക്കുള്ളില്‍ സ്ത്രീ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത
Dec 20, 2018, 10:23 IST
കാസര്‍കോട്: (www.kasargodvartha.com 20.12.2018) വിദ്യാനഗര്‍ ചാല റോഡിലുള്ള മുറിയില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കര്‍ണാടക സ്വദേശിയായ ചന്ദ്രന്റെ (35) ഭാര്യയാണ് മരിച്ചത്. ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്റര്‍ലോക്ക് പാകുന്ന തൊഴിലാളിയാണ് ചന്ദ്രന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇന്റര്‍ലോക്ക് സ്ഥാപന ഉടമയുടെ കൈയ്യില്‍ മുറിയുടെ താക്കോല്‍ നല്‍കിയ ശേഷം നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയതായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് മടങ്ങിയെത്താമെന്നും ഉടമയോട് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ചന്ദ്രന്റെ ഫോണില്‍ ഉടമ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
വ്യാഴാഴ്ച രാവിലെ പണി സാധനങ്ങള്‍ എടുക്കാനായി ഉടമ മുറിയിലെത്തി തുറന്നു നോക്കിപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുകയും ചെയ്തു. മരണം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Deadbody, Vidya Nagar, Woman's dead body found in room; Police investigation started
< !- START disable copy paste -->