city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് സ്വദേശിനിയായ ഭർതൃമതി സൗദി അറേബ്യയിൽ താമസ സ്ഥലത്ത് മരിച്ചു

ദമാം: (www.kasargodvartha.com 13.08.2021) കാസർകോട് സ്വദേശിനിയായ ഭർതൃമതി സൗദി അറേബ്യയിൽ മരിച്ചു. ദമാമിലെ തുഖ്​ബയിൽ സ്പെയർ പാർട്​സ്​ കട നടത്തുന്ന ആലമ്പാടിയിലെ അബ്​ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ്​ മരിച്ചത്.

കാസർകോട് സ്വദേശിനിയായ ഭർതൃമതി സൗദി അറേബ്യയിൽ താമസ സ്ഥലത്ത് മരിച്ചു

വ്യാഴാഴ്ച രാവിലെ ജോലിക്ക് പോയ അബ്ദുല്ല ഉച്ചഭക്ഷണത്തിനായി താമസ സ്ഥലത്ത് എത്തിയപ്പോൾ ഉറങ്ങുകയായിരുന്ന സൈറാബാനുവിനെ വിളിച്ചെങ്കിലും ഉണർന്നിരുന്നില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

30 വർഷമായി സൗദി അറേബ്യയിൽ സ്പെയർ പാർട്​സ്​ കട നടത്തുകയാണ് അബ്ദുല്ല. എട്ട്​ വർഷമായി ഭർത്താവുമൊത്ത്​ സൗദിയിലായിരുന്നു സൈറാബാനു.

വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം​ തുഖ്​ബ ഖബർസ്ഥാനിൽ ഖബറടക്കി. നാട്ടിൽ ബിരുദ വിദ്യർഥിയായ ശഹ്സാദ്, ദമാം ഇൻഡ്യൻ സ്‌കൂളിൽ പ്ലസ് ടു വിദ്യാർഥികളായ ശഹ്​ബാസ്​ ശംനാസ് എന്നിവർ മക്കളാണ്.

സഹോദരങ്ങൾ: മുഹമ്മദ് മുസ്ത്വഫ, ഇനായത് അലി, സീനത് റഹ്‌മാൻ, ഗൗസിയ മുഹമ്മദ്.

Keywords:  Kerala, News, Top-Headlines, Kasaragod, Saudi Arabia, Alampady, Damam, Spare-parts, Shop, Students, Hospital, Doctor, Woman native from Kasaragod, died in Saudi Arabia.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia