നീലേശ്വരത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

● കറുത്ത ഗേറ്റിന് സമീപം മൃതദേഹം കണ്ടെത്തി.
● രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
● മരിച്ച കീർത്തന താൽക്കാലിക അധ്യാപികയായിരുന്നു.
● നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
നീലേശ്വരം: (KasargodVartha) നീലേശ്വരത്തിനടുത്ത് പള്ളിക്കരയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. ചെറുവത്തൂർ തുരുത്തി ആലിനപ്പുറത്തെ കീർത്തന (24) ആണ് കറുത്ത ഗേറ്റിന് സമീപം സുബ്രഹ്മണ്യൻ കോവിലിന് അടുത്ത് വെച്ച് മരിച്ചത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച യുവതിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട്, ബന്ധുക്കൾ സ്ഥലത്തെത്തിയാണ് മൃതദേഹം കീർത്തനയുടേതാണെന്ന് സ്ഥിരീകരിച്ചത്.
കീർത്തന താൽക്കാലിക അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. വാഴവളപ്പിൽ കൃഷ്ണൻ-പ്രിയ ദമ്പതികളുടെ മകളാണ്. ഐശ്വര്യ, ശ്രേയ എന്നിവരാണ് സഹോദരിമാർ.
നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A 24-year-old woman, Keerthana, was found dead on train tracks in Nileshwaram, Kerala, raising questions.
#Nileshwaram #TrainAccident #KeralaNews #TragicDeath #Investigation #WomanDead