പൂട്ടിയ വീട്ടിനകത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
May 21, 2021, 13:44 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.05.2021) ബിരിക്കുളം കോളംകുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കോളംകുളത്തെ ഖൈറുന്നീസ (50) ആണ് മരിച്ചത്. വീട് പൂട്ടിയ നിലയിലായിരുന്നു. ഖൈറുന്നീസയെ രണ്ട് ദിവസമായി കാണാത്തതിനാൽ അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച വിവരം വെള്ളിയാഴ്ച രാവിലെയോടെ പുറം ലോകം അറിയുന്നത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. ഹൃദയാഘാതം മൂലം മരണപ്പെട്ടതാവാമെന്നാണ് പ്രാഥമിക വിവരം. വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്ക് കഴിയുകയായിരുന്നു ഖൈറുന്നീസ. മക്കളില്ല.
വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞു ബന്ധുക്കളും, നാട്ടുകാരും സ്ഥലത്ത് എത്തി കൊണ്ടിരിക്കുകയാണ്.
വെള്ളരിക്കുണ്ട് സി ഐ ജോസ് കുര്യൻ സംഭവ സ്ഥലം സന്ദർശിച്ചു. എസ്ഐ ബാബുമോൻ ഇൻസ്‌ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, News, Dead, Obituary, Nileshwaram, Investigation, Police, Dead body, Vellarikundu, Woman found dead inside locked house.
< !- START disable copy paste -->