ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Jul 15, 2021, 17:09 IST
ബേക്കൽ: (www.kasargodvartha.com 15.07.2021) ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പനയാല്‍ പള്ളാരത്ത് വാടക വീട്ടില്‍ താമസിക്കുന്ന ഖാസിമിന്റെ ഭാര്യ സല്‍മ (24)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ക്വാര്‍ടേഴ്സിന്റെ ജനലഴിയിൽ സൽമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്‌നത്തെ തുടർന്ന് നിരന്തരം ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസിൽ പരാതിപ്പെട്ടു.
ഒരാഴ്ച മുമ്പ് ഭര്‍ത്താവ് ക്വാര്‍ടേഴ്സില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും, നിലത്തുവീണ സല്‍മയെ ചവിട്ടുന്നതിനിടയില്‍ വാതില്‍പടിയില്‍ കാല്‍ കൊണ്ട് ഭര്‍ത്താവ് ഖാസിമിന് പരിക്കേറ്റിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
മര്‍ദനം സഹിക്കാന്‍ കഴിയാതെയാണ് സല്‍മ ആത്മഹത്യചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മീൻ പിടുത്ത തൊഴിലാളിയാണ് ഭർത്താവ് ഖാസിം.
സൈഫുദ്ദീൻ - സലീന ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ശഫീര്‍, ശാന്‍ (ഇരുവരും മീൻ പിടുത്ത തൊഴിലാളികൾ). തിരുവനന്തപുരം വര്‍കല സ്വദേശികളയായ സല്‍മയുടെ കുടുംബം വര്‍ഷങ്ങളായി പനയാലിലാണ് താമസം.
മൃതദേഹം ജില്ലാശുപത്രിയില്‍ ആര്‍ഡിഒ ഡി ആര്‍ മേഘശ്രീയുടെ സാന്നിധ്യത്തില്‍ ബേക്കല്‍ എസ്ഐ സെബാസ്റ്റ്യന്‍ ഇന്‍ക്വസ്റ്റ് നടത്തി.
വിദഗ്ധ പോസ്റ്റുമോര്‍ടെത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Keywords: Kasaragod, Kerala, News, Women, Top-Headlines, Bekal, Death, Died, Obituary, Medical College, Fishermen, District-Hospital, Postmortem, Woman found dead in house. < !- START disable copy paste -->