യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കൊലയെന്ന് ബന്ധുക്കള്‍
Oct 27, 2012, 13:00 IST
കാസര്‍കോട്: ഭര്‍തൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ദേലംപാടിയിലെ അബ്ദുല്‍ സലാമിന്റെ ഭാര്യ ഖദീജത്ത് റിയാന (28) ആണ് മരിച്ചത്. ദേലംപാടിയിലെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് റിയാനയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
സുള്ള്യ സ്വദേശിനിയായ റിയാനയുടെ വിവാഹം മൂന്നുവര്‍ഷം മുമ്പാണ് നടന്നത്. മരണ വിവരമറിഞ്ഞ് സുള്ള്യയില്‍ നിന്ന് ബന്ധുക്കളെത്തുകയും മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കാസര്‍കോട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഏഴുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്.

Keywords: Hanging, Women, Dead, Delampady, Sullia, Postmortem, Pariyaram, Medical, College, Kasaragod, Kerala, Malayalam news