ക്വാര്‍ട്ടേഴ്സില്‍ തനിച്ച് താമസിക്കുകയായിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 6, 2015, 12:10 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06/04/2015) ക്വാര്‍ട്ടേഴ്സില്‍ തനിച്ച് താമസിക്കുകയായിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതക്കാട് പള്ളിമുക്കിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റസിയ (40) എന്ന യുവതിയേയാണ് ഞായറാഴ്ച രാത്രിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചന്തേര പോലീസ് തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഇവരുടെ സ്വന്തം സ്ഥലമോ വിലാസമോ നാട്ടുകാര്‍ക്കറിയില്ല. ആറ് മാസം മുമ്പാണ് ഇവര്‍ ഇവിടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയതെന്നാണ് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റസിയുടെ കാലിന് ചെറിയ സ്വാദീനക്കുറവുള്ളതായി നാട്ടുകാര്‍ പറയുന്നു.

Keywords: Woman found dead hanged, Quarters, Cheruvathur, Obituary, Kerala, Kasaragod, suicide.
Advertisement: