യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 11, 2017, 12:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.04.2017) യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂരിലെ സുജാതിന്റെ ഭാര്യ പി പ്രീണ (20)യാണ് മരിച്ചത്.
രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഗള്‍ഫിലായിരുന്ന സുജാത് 10 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പ്രീണ മൂന്ന് ദിവസം മുമ്പ് വെളുത്തോളിച്ചാലിലെ വീട്ടിലെത്തിയതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീടിന്റെ ഹാളിലെ ജനലില്‍ സാരികെട്ടി തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍തന്നെ സാരിയുടെ കെട്ടഴിച്ച് ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചട്ടംഞ്ചാലിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു പ്രീണ. ചെര്‍ക്കാപ്പാറ വെളുത്തോളിച്ചാലിലെ കുഞ്ഞിരാമന്‍ - രാധ ദമ്പതികളുടെ മകളാണ്. ഏക സഹോദരി പ്രീത. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Woman, Suicide, Obituary, Hanged, Death.