city-gold-ad-for-blogger

യുവതി ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

യുവതി ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍
കാസര്‍കോട്: യുവതിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്കയിലെ പറമ്പിലാ ഹൗസിലെ മാലിങ്ക നായിക്-കുസുമം ദമ്പതികളുടെ മകള്‍ വിജയലക്ഷിയെ(22)യാണ് ബദിയടുക്ക പെരുമുണ്ടയിലെ അമ്മാവന്റെ വീട്ട് മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജയലക്ഷ്മിയുടെ ദേഹത്ത് അടിയേറ്റത്തിന്റെയും മറ്റും കരുവാളിച്ച പാടുകള്‍ കണ്ടെത്തിയതിനാല്‍ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വിജയലക്ഷ്മിയുടെ പിതാവ് മാലിങ്ക നായിക് നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് അമ്മാവന്‍ രവിക്കും ഭാര്യ ലളിതയ്ക്കുമൊപ്പം വിജയലക്ഷ്മി പെരുമുണ്ടയിലെ വീട്ടില്‍ എത്തിയത്. ഇവരുടെ കുട്ടിയെ നോക്കുന്നതിനാണ് വിജയലക്ഷ്മിയെ സ്വന്തം വീട്ടില്‍ നിന്നും അമ്മാവന്‍ കുട്ടികൊണ്ടുവന്നത്. 29ന് വൈകിട്ട് വീട്ട് മുറ്റത്ത് വിജയലക്ഷ്മിയെ മരിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. അമ്മാവന്‍ രവിയുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്ന് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.

വിജലക്ഷ്മിയുടെ മാതാവ് കുസുമവും ഇളയ സഹോദരന്‍ ബാലകൃഷ്ണനുമാണ് ബദിയടുക്കയിലെ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടില്‍ കഷ്ടപ്പാടുകള്‍ ഉള്ളതിനാലാണ് വിജയലക്ഷ്മിയെ അമ്മാവന്റെ വീട്ടിലേക്ക് അയക്കാന്‍ മാതാവ് കുസുമം തയ്യാറായത്. വിജലക്ഷ്മിയുടെ അമ്മാവന്റെ വീട്ടില്‍ നിന്ന് സ്ഥിരമായി ബഹളവും മറ്റും കേള്‍ക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതു കൊണ്ട് തന്നെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനാലാണ് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്.

Keywords: Kasaragod, Kerala, Badiyadukka, Obituary, Woman



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia