ആശുപത്രിയില്‍ നിന്ന് മടങ്ങവെ അംഗന്‍വാടി ജീവനക്കാരി കാറിടിച്ച് മരിച്ചു
Aug 9, 2015, 11:00 IST
കുമ്പള: (www.kasargodvartha.com 09/08/2015) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന്റെ കുട്ടിയെ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന യുവതി കാറിടിച്ച് മരിച്ചു. പേരാല്‍ അംഗന്‍വാടി ഹെല്‍പറായ പെര്‍വാര്‍ഡ് സ്വദേശിനി ലളിത (39) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കറന്തക്കാട് വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ലളിത മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫയര്‍സ്‌റ്റേഷനു സമീപം റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയിലായിരുന്ന കാര്‍ ലളിതയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ലളിതയുടെ മകള്‍ ആതിര രണ്ട് വര്‍ഷം മുമ്പ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.
സന്തോഷാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: അനുഷ, അക്ഷയ്.

Keywords : Woman, Death, Obituary, Accident, Hospital, Treatment, Lalitha.