വയറ്റില്‍ ഒന്നരക്കിലോ മുടി; ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതി മരിച്ചു
Jan 27, 2013, 11:15 IST
രണ്ട് മാസത്തോളമായി കടുത്ത വയറു വേദന അനുഭവപ്പെട്ടുവരികയായിരുന്ന സഫിയയെ അഞ്ച് ദിവസം മുമ്പ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. സഫിയയുടെ വയറ്റില്‍ നിന്ന് ഒന്നരക്കിലോ തലമുടി നീക്കം ചെയ്യുകയും ചെയ്തിരുന്നു. അതിന് ശേഷം പനി അനുഭവപ്പെട്ട സഫിയയുടെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാവുകയും തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. അതിനിടെയാണ് മരണം.
വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ പരിശോധക്കെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ സഫിയയെ വിദഗ്ധ പരിശോധയ്ക്കായി മംഗലാപുരത്തേക്ക് അയച്ചത്. അവിടെ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ മുടിക്കെട്ട് കണ്ടെത്തിയതും തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതും. മൃതദേഹം ഞായറാഴ്ച രാവിലെ ചട്ടഞ്ചാലിലെ വീട്ടിലെത്തിച്ചു. സിദ്ദീഖാണ് ഭര്‍ത്താവ്. എട്ട് മാസം പ്രായമുള്ള ശിഫാന ഏക മകളാണ്.
സഹോദരങ്ങള്‍: ആഇശ, മുഹമ്മദ്കുഞ്ഞി, ബഷീര്‍, അബൂബക്കര്‍, അബ്ദുര്‍ റഹ്മാന്‍.
Related News:
ഇരുപതുകാരിയുടെ വയറ്റില്‍ നിന്നും ഒന്നരക്കിലോ മുടിക്കെട്ട് ശസ്ത്രക്രിയ വഴി പുറത്തെടുത്തു
Keywords : Kasaragod, Woman, Death, Hospital, Kerala, Safiya, Mangalore, Operation, Chattanchal, Hair Ball, Dead body, Husband, Obituary, Kasargodvartha, Malayalam News, Malayalam Vartha.